Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അ​ഗ്രഹാര വീഥികൾ ഒരുങ്ങി; കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

11:36 AM Nov 13, 2024 IST | Online Desk
Advertisement

പാലക്കാട്: പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ എല്ലാ വർഷവും നടക്കുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതൽ മൂന്ന് നാൾ കാൽപ്പാത്തിയിലെ അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടർന്ന് മൂന്ന് രഥങ്ങളും പ്രദക്ഷിണവും ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക. നവംബർ ഏഴിനായിരുന്നു കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകീട്ടാണ് ദേവരഥസം​ഗമം. നവംബർ 16ന് രാവിലെ കൊടിയിറങ്ങും.

Advertisement

Tags :
news
Advertisement
Next Article