Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വില്‍ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി

03:10 PM Feb 29, 2024 IST | Online Desk
Advertisement

ഡല്‍ഹി: വില്‍ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് 80 വയസുള്ള യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) 30 ലക്ഷം രൂപ പിഴ ചുമത്തി. ഫെബ്രുവരി 16ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം. തുടര്‍ന്ന് ഡി.ജി.സി.എ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രതികരണം പരിശോധിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.

Advertisement

യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ടെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാന്‍ ജീവനക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ പകരം ഭാര്യയോടൊപ്പം ടെര്‍മിനലിലേക്ക് നടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഫെബ്രുവരി 12ന് ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഞങ്ങളുടെ അതിഥികളില്‍ ഒരാള്‍ വീല്‍ചെയറിലായിരുന്ന ഭാര്യയുമായി ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ അസുഖം ബാധിച്ചു. വീല്‍ചെയറുകളുടെ കനത്ത ഡിമാന്‍ഡ് കാരണം നല്‍കുന്നതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ യാത്രക്കാരനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഭാര്യക്കൊപ്പം നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.- എയര്‍ ഇന്ത്യ പറഞ്ഞു.

അംഗഭംഗം വന്നവര്‍ക്കും നടക്കാന്‍ പ്രയാസം നേരിടുന്നവര്‍ക്കും വീല്‍ചെയര്‍ നല്‍കണമെന്ന മാനദണ്ഡം എയര്‍ഇന്ത്യ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ഡി.ജി.സി.എ കണ്ടെത്തി. അതാണ് പിഴ ചുമത്താന്‍ കാരണം. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ വീല്‍ചെയറുകള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഡി.ജി.സി.എ എല്ലാ എയര്‍ലൈനുകള്‍ക്കും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Advertisement
Next Article