Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അൽ അഹ്സ ഒ ഐ സി സി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

08:14 PM Aug 15, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

അൽ അഹ്സ: ഒ ഐ സി സി അൽ അഹ്സ ഏരിയ കമ്മിറ്റി ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സമുചിതമായാഘോഷിച്ചു.

Advertisement

ഹുഫൂഫ് കബായൻ റിസോർട്ടിൽ അൽ അഹ്സ ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലം ദേശീയ പതാക ഉയർത്തി . ലിജു വർഗ്ഗീസ് അഖണ്ഡ ഭാരത പ്രതിജ്ഞ ചൊല്ലി .

ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശാഫി കുദിർ, നാഷണൽ കമ്മിറ്റി മെമ്പർ പ്രസാദ് കരുനാഗപ്പള്ളി, റഷീദ് വരവൂർ ,നിസാം വടക്കേകോണം, ഷാനി ഓമശ്ശേരി എന്നിവർ പ്രസംഗിച്ചു.

അഷ്റഫ് കരുവാത്ത്, സിജൊ രാമപുരം,ദിവാകരൻ കാഞ്ഞങ്ങാട്, നൗഷാദ് താനൂർ, സ്മിത സിജൊ,അബദുൽ സലീം പോത്തംകോട്, ഷാജി മാവേലിക്കര , നവാസ് അൽ നജ, റിനാദ് ഫോക്കസ്, ജിതേഷ് ദിവാകരൻ, ശ്യാം സരൺ, ജോസഫ് ഇൻ്റർ കോണ്ടിനെൻ്റൽ, രമണൻ ജാഫർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ജവഹർ ബാലമഞ്ച് പ്രവർത്തകരായ എറൈൻ സിജൊ, അലോൺസ്, ഹാറൂൺ റഷീദ്, അർവ മറിയം, എന്നിവരുടെ നേതൃത്വത്തിൽ വന്ദേമാതരാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ ദേശീയ ഗാനാലാപനത്തോടെയാണു് അവസാനിച്ചത്.

ആഘോഷത്തിൻ്റെ ഭാഗമായി പായസ വിതരണവും നടന്നു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, അസി: ട്രഷറർ ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു.

Advertisement
Next Article