Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേ​ര​ള തീ​ര​ത്ത് ജാഗ്രത നിർദ്ദേശം ; ഉ​യ​ർ​ന്ന തിര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത

കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.2 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത
06:27 PM Jun 05, 2024 IST | Online Desk
Advertisement

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.2 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​ന്‍റെ വേ​ഗം സെ​ക്ക​ൻ​ഡി​ൽ അ​ഞ്ച് cmനും 40 cmനും ഇ​ട​യി​ൽ മാ​റി​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണകേ​ന്ദ്രം അ​റി​യി​ച്ചു.

Advertisement

രാ​മ​നാ​ഥ​പു​രം, ത​മി​ഴ്‌​നാ​ടി​ന്‍റെ റോ​ജ്മാ ന​ഗ​ർ മുത​ൽ തീ​ർ​ത്താ​ണ്ഡ​ത്താ​നം വ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ 2.1 മു​ത​ൽ 2.2 മീ​റ്റ​ർ വ​രെ ഉയ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ദേശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ലെ പെ​രി​യ​ത​ലൈ മു​ത​ൽ വെ​മ്പാ​ർ വ​രെ 2.0 മു​ത​ൽ 2.1 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തി​രു​നെ​ൽ​വേ​ലി തീ​ര​ത്തെ കു​ട്ട​പ്പു​ള്ളി മു​ത​ൽ കൂ​ടു​ത​ലൈ വ​രെ 1.9 മു​ത​ൽ 2.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാഗ്രത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സമുദ്രസ്ഥിതിപഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Tags :
kerala
Advertisement
Next Article