Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല; ഹൈക്കോടതി

11:32 AM Nov 27, 2023 IST | Veekshanam
Advertisement

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ അധികൃതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് ബസുടമകള്‍ അൻപത് ശതമാനം പിഴത്തുക ഒടുക്കണമെന്നും ബാക്കി തുക ഹര്‍ജിയിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. റോബിൻ ബസുടമകളും, കെഎസ്‌ആര്‍ടിസിയും നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Advertisement

Tags :
kerala
Advertisement
Next Article