നേതൃത്വത്തെ വെട്ടിലാക്കി ഇടത് സ്ഥാനാർത്ഥി; പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന് ആരോപണം
04:08 PM Nov 07, 2024 IST
|
Online Desk
Advertisement
പാലക്കാട്: കള്ളപ്പണ പാതിരാ റെയ്ഡ് നാടകങ്ങളിൽ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ നിലപാടിനെ തള്ളി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി. പാതിരാ പരിശോധനയില്‍ വേറിട്ട വാദമാണ് ഇന്ന് രാവിലെ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി മുന്നോട്ട് വച്ചത്. പരിശോധന നാടകം ഷാഫി പറമ്പിൽ എംപി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് എൽഡിഎഫ് പറഞ്ഞു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി-സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisement
അതേസമയം ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നു. അദ്ദേഹത്തിന്റെ നിലപാട് പാർട്ടിയുടെതല്ലെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു.
Next Article