അൻസിലിന്റെ പേരിൽ ദേശാഭിമാനിയിൽ വന്ന വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തണം: അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ചു എന്ന ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ അൻസിൽ കുറ്റകാരൻ അല്ലെന്നുള്ള പോലീസ് റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതായി കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ
എസ്എഫ്ഐ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിരന്തരം വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് അത് ബാലൻസ് ചെയ്യുന്നതിന് വേണ്ടി എസ് എഫ്ഐ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്തരം ഒരു വാർത്തയെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
അൻസിലിന് പോലീസ് ക്ലീൻ ചിറ്റ് നൽകുമ്പോൾ ഇനി മറുപടി പറയേണ്ടത് എസ്എഫ്ഐയും ദേശാഭിമാനിയുമാണ്. അൻസിലിന്റെ പേരിൽ ദേശാഭിമാനിയിൽ വന്ന വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തണം എന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ദേശാഭിമാനിക്ക് എതിരെ അന്വേഷണം നടത്തണം എന്നും ആവസ്യപ്പെട്ടു കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതായും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു