കുവൈത്തിൽ ഇന്ത്യൻ അംബാസഡറുടെ നേതൃത്വത്തിൽ റമദാൻ ഗബ്ഖ !
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ ബഹു. ഡോ. ആദർശ് സ്വൈക ഇന്ത്യാ ഹൗസിൽ ‘റമദാൻ ഗബ്ഖ’ സംഘടിപ്പിച്ചു, കഴിഞ്ഞ ദിവസം നടന്ന ഖബ്കയിൽ നയതന്ത്ര സേനാംഗങ്ങളും ഇന്ത്യൻ സമൂഹവും ഉൾപ്പെടെ, വിശുദ്ധ റമദാൻ മാസത്തിൻ്റെ രാവിൽ പങ്ക് ചേർന്നു. ബഹു ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ അറിയിച്ചു. ഇന്ത്യൻ സംസ്കാരം, സംഗീതം, പാചകരീതി എന്നിവയുടെ സമ്മിശ്രണം പരിപാടിയിൽ മനോഹരമായി പ്രതിഫലിക്കപ്പെട്ടു. സംഗീതജ്ഞർ സിത്താറിലും പുല്ലാങ്കുഴലിലും ഇന്ത്യൻ ശാസ്ത്രീയ സംഗീതം ആലപിച്ചു. ഇന്ത്യൻ റമസാൻ വിഭവങ്ങളുടെ, പ്രത്യേകിച്ച് ബിരിയാണി, സേവായി, ജിലേബി മുതലായ രുചി ഭേതങ്ങളുടെ അന്തരീക്ഷം സവിശേഷമാക്കപ്പെട്ടു.
വൈവിധ്യമാർന്ന മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമ്പന്നമായ നാടായ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യയിൽ റമദാന് പ്രത്യേക പ്രാധാന്യമുണ്ട്. ആഴത്തിലുള്ള ബന്ധമുള്ള സാംസ്കാരിക സംഘങ്ങളും റമദാൻ 'ഗബ്ക' ആതിഥേയത്വം സ്വീകരിച്ചെത്തി. മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ഇന്ത്യൻസമൂഹത്തിലെ വിശിഷ്ട അംഗങ്ങൾ വിവിധ വ്യാപാര പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ പങ്കെടുത്തു.