Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാർത്തിയ സംഭവം; രണ്ട് പേർ അറസ്റ്റില്‍

04:11 PM Dec 19, 2024 IST | Online Desk
featuredImage featuredImage
Advertisement

മംഗളൂരു: ഡോ. ബി.ആർ. അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാർത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.
ബിദർ നഗരത്തില്‍ നൗബാദ് ബസവേശ്വര സർകിളിന് സമീപമാണ് സംഭവം.വിലാസ്പൂർ ഗ്രാമത്തിലെ അവിനാഷ് ഉപ്പാർ (32), ദിഗംബർ പാട്ടീല്‍ (31) എന്നിവരാണ് പിടിയിലായത്.
വിലാസ്പൂർ സ്വദേശി കബീർദാസ് മേട്രേ നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ജൻവാഡ പൊലീസ് സബ് ഇൻസ്‌പെക്ടർ ഹുലെപ്പ ഗൗഡഗോണ്ട്, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ, കോണ്‍സ്റ്റബിള്‍ ശിവശങ്കർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement

Tags :
nationalPolitics
Advertisement