Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചാനൽ അവതാരകന്റെ ദ്വയാർത്ഥ പ്രയോ​ഗം: സർക്കാർ നിസം​ഗത തുടർന്നാൽ കോടതിയെ സമീപിക്കുമെന്ന് ജവ​ഹർ ബാൽമഞ്ച്

02:41 PM Jan 11, 2025 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർ ടിവി അവതാരകൻ നടത്തിയ ദ്വയാർത്ഥ പ്രയോ​ഗത്തിൽ സംസ്ഥാന സർക്കാരിന്റെ നിസം​ഗത ​ഗുരുതരമായ കുറ്റകൃത്യമെന്ന് ജവഹർ ബാൽമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ. ചാനൽ ലോകത്തെ ഇടത് പ്രചാരകനെ സംരക്ഷിക്കാനായാണ് സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത്. ചാനൽ അവതാരകനും റിപ്പോർട്ടർക്കുമെതിരെ സംസ്ഥാന സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ജവ​ഹർ ബാൽമഞ്ച് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

ചാനലിനകത്തും പുറത്തും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന അവതാരകൻ കുട്ടികളെ കുറിച്ച് പോലും ദ്വയാർത്ഥ പ്രയോ​ഗം നടത്തിയിട്ടും സംസ്ഥാന സർക്കാരോ സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മോ മൗനം പാലിക്കുകയാണ്. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റക‍ൃത്യമായിട്ടും ചാനലിനോ റിപ്പോർട്ടർക്കോ അവതാരകനോ എതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പൊലീസ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും ആനന്ദ് കണ്ണശ പരിഹസിച്ചു.

Tags :
news
Advertisement
Next Article