For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യുപിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ആംബുലന്‍സ് മുങ്ങി

12:04 PM Jul 05, 2024 IST | Online Desk
യുപിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ആംബുലന്‍സ് മുങ്ങി
Advertisement

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ആംബുലന്‍സ് ഭാഗികമായി മുങ്ങി. തുടര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിച്ച് കരക്കടുപ്പിച്ചു. വ്യാഴാഴ്ചയാണ് കനത്ത മഴയില്‍ മഥുരയിലെ റോഡുകള്‍ വെള്ളത്തിലായത്.

Advertisement

ആംബുലന്‍സ് വെള്ളത്തില്‍ മുങ്ങിയതിന്റെയും കരക്കെുടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചെളിയും വെള്ളവും നിറഞ്ഞ റോഡില്‍ ആംബുലന്‍സ് കൂടാതെ മറ്റുവാഹനങ്ങളും അകപ്പെട്ടത് കാണാം. ബുധനാഴ്ച രാത്രി മുതല്‍ ഇടവിട്ടുള്ള മഴയില്‍ പലയിടത്തും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മഥുര പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത അടിപ്പാതയിലാണ് സ്ഥിതിഗതികള്‍ ഏറെ മോശം. ഇവിടെ സ്‌കൂള്‍ ബസുകളും ആംബുലന്‍സുകളും കുടുങ്ങിക്കിടന്നു. ഒരു ബസില്‍ ഉണ്ടായിരുന്ന ആറോളം കുട്ടികളെയും അധ്യാപകരെയും ട്രാക്ടര്‍ ട്രോളിയിലാണ് രക്ഷിച്ചത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഭരണകൂടം സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നനുണ്ട്.

മഴക്കാലത്ത് മഥുരയില്‍ വെള്ളപ്പൊക്കം നിത്യസംഭവമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. ഓടകള്‍ വൃത്തിയാക്കുന്നതില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനാസ്ഥ കാണിക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Author Image

Online Desk

View all posts

Advertisement

.