Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അംബേദ്കറിനെ അമിത് ഷാ അപമാനിച്ചു: പ്രതിഷേധവുമായി പ്രതിപക്ഷം

02:05 PM Dec 18, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ബി ആര്‍ അംബേദ്കറിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ ലോക്സഭയും രാജ്യസഭയും 2 മണി വരെ നിര്‍ത്തിവെച്ചു.

Advertisement

ലോക്സഭ ചേര്‍ന്നതോടെ പ്രതിപക്ഷ നേതാക്കള്‍ അംബേദ്കറിന്റെ ചിത്രമടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി സഭയില്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. അംബേദ്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ഷാ നടത്തിയതെന്നും ഇതില്‍ മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അംബേദ്കര്‍, 'അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം' എന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
. മനുസ്മൃതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അംബേദ്കറുമായി പ്രശ്‌നമുണ്ടാകുമെന്ന് രാഹുല്‍ എക്സില്‍ കുറിച്ചിരുന്നു. തുടക്കം മുതലേ ഇന്ത്യന്‍ ഭരണഘടനക്കു പകരം മനുസ്മൃതി നടപ്പാക്കാനാണ് ആര്‍എസ്എസ് ആഗ്രഹിച്ചതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ബിജെപി-ആര്‍എസ്എസ് ത്രിവര്‍ണ പതാകക്കെതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ആഭ്യന്തര മന്ത്രിയുടെ അംബേദ്കര്‍ അധിക്ഷേപ പരാമര്‍ശമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Tags :
featurednewsPolitics
Advertisement
Next Article