Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അംഗനവാടി ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പിലാക്കണം: അഡ്വ. ജർമിയാസ്

03:15 PM Feb 03, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: സംസ്ഥാന സർക്കാർ 2020ലെ ബജറ്റിൽ അംഗനവാടി ജീവനക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച ആയിരം രൂപ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം കൊല്ലം കളക്ടറേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജർമിയാസ്.
ഏറ്റവും ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് അറിവിന്റെ ബാലപാഠം ശുചിത്വം ആഹാരം സുരക്ഷിതത്വം എല്ലാം ഉറപ്പുവരുത്തുന്ന അംഗനവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത് എന്നും 2024ലെ സംസ്ഥാന ബജറ്റിൽ മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള വർദ്ധനവ് ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ ആവശ്യപ്പെട്ടു.
കൊല്ലം കളക്ടറേറ്റിന് മുമ്പിൽ നൂറുകണക്കിന് അംഗൻവാടി ജീവനക്കാർ പങ്കെടുത്ത പ്രതിഷേധ സമരത്തിന് ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അന്ന എബ്രഹാം, ജില്ലാ ജനറൽസെക്രട്ടറി ലൈലാ ബീവി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബ്രിജിറ്റ്, ബാബുജി പട്ടത്താനം, അഡ്വ. എംജി ജയകൃഷ്ണൻ, ബോബൻ ജി നാഥ്, അഡ്വ. യു വഹീദ, അഡ്വ. വിഷ്ണു സുനിൽ പന്തളം, അഡ്വ. സുനിൽകുമാർ, കനകദാസ്, മിനി റോയ്, ഷേർളി തങ്കപ്പൻ, ആനന്ദഭായി അമ്മ, ആതിര ജോൺസൺ, സുഹർ ബാൻ,സന്ധ്യ എന്നിവർ സംസാരിച്ചു.

Advertisement

Advertisement
Next Article