Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആഘോഷമാക്കി അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ഭാരത നാട്യം അരങ്ങേറ്റം!

07:01 PM May 08, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : ശ്രീമതി സിന്ധു മധുരാജ് ന്റെ നേതൃത്വത്തിലുള്ള അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് 'നാട്യാഞ്ജലി 2024 സീസൺ 2' അവതരിപ്പിച്ചു. കഠിനമായ പരിശീലനത്തിന് വിധേയരായ 32 വിദ്യാർത്ഥികളൾ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേത്രം ഏവരുടെയും മനം മയക്കുന്നതായി. അഹമ്മദിയിലെ ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായ ശ്രീമതി ഷരീഫ അൽ ജാബർ നാട്യാഞ്ജലി 2024 സീസൺ 2 പരമ്പരാഗത ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ലെ പഠിതാക്കളുടെ അർപ്പണബോധത്തിൻ്റെയും കലാവൈഭവത്തിൻ്റെയും തെളിവായി ഒന്നിനൊന്നു മെച്ചമായ 25 ഭരതനാട്യം ഇനങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.സമാപന ചടങ്ങിൽ ശ്രീമതി സിന്ധു മധുരാജ് വിദ്യാർത്ഥികൾക്ക് അരങ്ങേറ്റത്തിന്റെ പ്രതീകമായി ഹൃദയസ്പർശിയായ മെമൻ്റോകൾ സമ്മാനിച്ചു. നൃത്തത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും അവിസ്മരണീയമായ ആഘോഷമായി അടയാളപ്പെടുത്തിയ തിങ്ങി നിറഞ്ഞ ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തെ സാക്ഷിയാക്കി പിന്തുണച്ചവർക്കും പങ്കെടുത്തവർക്കും അഞ്ജലി സ്കൂൾ ഓഫ് ഡാൻസ് നു വേണ്ടി നന്ദി രേഖപ്പെടുത്തപ്പെട്ടു.

Advertisement
Next Article