അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കണം: മദ്രാസ് ഹൈക്കോടതി
03:56 PM Dec 28, 2024 IST
|
Online Desk
Advertisement
ചെന്നൈ: അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേസിലെ എഫ്‌ഐആര്‍ ചോർന്ന സംഭവത്തിലും അന്വേഷണം വേണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ചെന്നൈ കമ്മീഷണറെയും സര്‍വകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും ആണെന്നും കോടതി വിമര്‍ശിച്ചു. കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. ബി. സ്‌നേഹപ്രിയ, എസ്.ബ്രിന്ദ, അയമന്‍ ജമാല്‍ എന്നി 3 മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
Advertisement
Next Article