മന്‍മോഹന്‍ സിങ്ങിന് വിടചൊല്ലി രാജ്യം; വിലാപയാത്ര നിഗംബോധ് ഘട്ടിലേക്ക്
11:50 AM Dec 28, 2024 IST | Online Desk
Advertisement
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് വിട ചൊല്ലി രാജ്യം. നിഗംബോധ് ഘട്ടിലാണ് അന്ത്യകര്‍മങ്ങൾ നടക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായി മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലേക്ക് പുറപ്പെട്ടു. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Advertisement