Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

05:28 PM Oct 28, 2024 IST | Online Desk
Advertisement

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിൽ ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി. ഇന്ന് വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12 ന് നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായി. 2.45 ന് ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷമാണ് നെടുമ്പാശ്ശേരിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.അതേസമയം, വിമാനങ്ങള്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി നേരിടുന്ന സംഭവത്തില്‍ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ.

Advertisement

Tags :
kerala
Advertisement
Next Article