For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി

05:26 PM Dec 12, 2023 IST | Online Desk
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ കുടിശിക മുടങ്ങിയതോടെ അനിശ്ചിതകാല സമരം തുടങ്ങി. സപ്ലൈകോ 100 കോടി രൂപ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി.എറണാകുളം കാക്കനാടുള്ള സെന്‍ട്രല്‍ വെയര്‍ ഹൗസിന് മുന്നില്‍ റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന ചരക്കുവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കകുയാണ്. കരാറുകാര്‍ കുടിശിക നല്‍കി തീര്‍ക്കാതെ മുന്നോട്ടില്ലെന്ന തീരുമാനത്തിലാണ് .

Advertisement

സെപ്റ്റംബര്‍ മുതല്‍ വാതില്‍പ്പടി വിതരണത്തില്‍ കിട്ടേണ്ടതായ തുകയുടെ 90 ശതമാനവും മുടങ്ങി കിടക്കുയാണ്. അത് ഉടന്‍ അനുവദിക്കുക, ചുമട്ടുതൊഴിലാളി ക്ഷേമവിഹിതം സപ്ലൈക്കോ നേരിട്ട് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ അടയ്ക്കണം, കാലങ്ങളായി സപ്ലൈക്കോ പിടിച്ചുവച്ചിരിക്കുന്ന 10 ശതമാനം തുക ഓഡിറ്റ് പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് കരാറുകാര്‍ക്ക് നല്‍കണം, ഓരോ മാസത്തേയും റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബില്ല് നല്‍കിയാല്‍ ബില്ലുതുക ഉടന്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതേസമയം സൂചന പണിമുടക്ക് നടത്തിയിട്ടും ഫലമില്ലാതായതോടെയാണ് കരാറുകാര്‍ അനിശ്ചിതകാല സമരത്തിലേക്കിറങ്ങുന്നത്.

Author Image

Online Desk

View all posts

Advertisement

.