Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം

06:09 PM Nov 06, 2023 IST | Veekshanam
Advertisement

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്ബമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്.ഇതിന്റെ പ്രകമ്ബനം ഡല്‍ഹി അടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. നാലുദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്.

Advertisement

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 150ലധികം പേരാണ് മരിച്ചത്. പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട് അടക്കമുള്ള പ്രദേശങ്ങളെയാണ് അന്ന് ഭൂചലനം പിടിച്ചുകുലുക്കിയത്. 8000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂചലനത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശങ്ക കൂട്ടി നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.

Advertisement
Next Article