ധനുഷിനൊപ്പം അപർണ ബാലമുരളി ; ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു
ധനുഷിൻ്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന പുതിയ ചിത്രമാണ് രായൺ . ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരിൽ ചിത്രത്തെപ്പറ്റി പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ചിത്രത്തിൽ എസ്.ജെ സൂര്യയും ധനുഷിൻ്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവനും പ്രധാന വേഷങ്ങളിൽ എത്തുമെന്ന് വിവരം നേരെത്തെ വ്യക്‌തമായിരുന്നു . ഇപ്പോഴിതാ പ്രകാശ് രാജ്, അപർണ ബാലമുരളി, വരലക്ഷ്മി ശരത്കുമാർ എന്നിവരുൾപ്പെടെ പുതിയ താരങ്ങൾ ടീമിൽ എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് .
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപര്‍ണ ബാലമുരളി രായൺ സിനിമയിലെ തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട് . രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിട്ടുണ്ട് . താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു. സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായിരുന്നു അപര്‍ണ ബാലമുരളി.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു അധോലോക നായകനാണെന്നു ആദ്യം പ്രചരിച്ചിരുന്നു എന്നാൽ ഇപ്പോൾ ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത് . അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്.
സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന കാളിദാസ് ജയറാം, സന്ദീപ് കിഷൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് എആർ റഹ്മാനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. രായൺ കൂടാതെ, തെലുങ്ക് സംവിധായകൻ ശേഖർ കമ്മുലയ്‌ക്കൊപ്പം ധനുഷിന്റെ മറ്റൊരു സിനിമയും അരങ്ങിലുണ്ട്. അതിൽ നാഗാർജുനയും, രശ്മിക മന്ദന്നയും മുഖ്യ വേഷങ്ങളിൽ എത്തുന്നു.