Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആസ്റ്റർ പി എം എഫ്‌ ഹോസ്പിറ്റലിൽ
19 മൾട്ടി ഡിസ്സിപ്ലിനറി ഐ സി യു ബെഡ്ഡുകൾ

07:56 PM Jan 24, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: ആസ്റ്റർ പിഎംഎഫ് ഹോസ്പിറ്റൽ മൾട്ടിഡിസിപ്ലിനറി ഐസിയു ഉൾപ്പെടുത്തി നവീകരിച്ചു. പുതിയ തീവ്രപരിചരണ വിഭാഗം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. അത്യാധുനിക സംവിധാനങ്ങളുള്ള എംഡിഐസിയുവിൽ 19 കിടക്കകളാണുള്ളത്. ഇതിൽ 14 എണ്ണത്തിൽ ഡയാലിസിസിനുള്ള അഞ്ച് പോർട്ടുകൾ വീതമുണ്ട്. 12 മെക്കാനിക്കൽ വെന്റിലേറ്ററുകളും അഞ്ച് ബൈപ്പാപ്പ് മെഷീനുകളും നാല് ഹൈ ഫ്ലോ നേസൽ ഓക്സിജൻ യൂണിറ്റുകളും ഉൾപ്പെടെ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്കായി അഞ്ച് കിടക്കകൾ ഉൾപ്പെട്ട ഒരു ഹൈ ഡിപെൻഡൻസി യൂണിറ്റും അനുബന്ധമായി പ്രവർത്തിക്കും.
ആസ്റ്റർ പിഎംഎഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. രാജീവ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് വി.കെ. വിജീഷ്, ക്ലിനിക്കൽ കോർഡിനേറ്റർ ഡോ. വി. രാഘവൻ, ചീഫ് നഴ്സിങ് ഓഫിസർ നീനു എസ് നായർ എന്നിവരും വിവിധ പ്രതിനിധികളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Advertisement

Advertisement
Next Article