Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുസ്ലിം ന്യൂനപക്ഷ പ്രീണനം: സംവാദത്തിന് വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്ന് 'മെക്ക'

11:47 AM Jun 18, 2024 IST | Online Desk
Advertisement

കോഴിക്കോട്: കേരളത്തില്‍ മുസ്ലിം ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നതെന്ന ആരോപണത്തില്‍ യഥാര്‍ഥ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും നിരത്തി സംവാദത്തിന് വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്ന് വെല്ലുവിളിച്ച് 'മെക്ക'. കേരളപ്പിറവിക്കു ശേഷമുള്ള നിയമ നിര്‍മാണ സഭകളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, താക്കോല്‍സ്ഥാനം വഹിക്കുന്ന വിവിധ വകുപ്പുകളുടെ മേധാവികള്‍, വില്ലേജ് ഓഫിസര്‍ മുതല്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിക്കുന്നവര്‍ തുടങ്ങി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരുടെയും പ്രാതിനിധ്യം സംബന്ധിച്ച് എന്തു രേഖയാണ് വെള്ളാപ്പള്ളിയുടെ പക്കലുള്ളതെന്ന് വ്യക്തമാക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എന്‍.കെ. അലി പറഞ്ഞു.

Advertisement

ഈഴവ സമുദായത്തിന് ലഭിക്കാത്ത ഏതു പദവിയും സ്ഥാനമാനങ്ങളുമാണ് മുസ്ലിംകള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ഒരു ചീഫ് സെക്രട്ടറി സ്ഥാനം പോലും കേരള മുസ്ലിംകള്‍ക്ക് ലഭിച്ചിട്ടില്ല. ക്രമസമാധാന ചുമതയില്‍ ഒരു മുസ്ലിം ഐ.ജിയുടെ സേവനം വെറും ഒരു മാസത്തില്‍ താഴെ മാത്രം. മുഖ്യമന്ത്രിക്കസേരയില്‍ ഒരു മുസ്ലിം അമ്പത് ദിവസം മാത്രം.

ഇതില്‍ നിന്നും വ്യത്യസ്തമായി സര്‍വ്വ മേഖലകളും കയ്യടക്കി അമ്പത് ശതമാനത്തിലധികം അധികാരം കെയ്യാളുന്ന മുന്നാക്ക- സവര്‍ണ വിഭാഗത്തെക്കുറിച്ച് ഒരു പരാതിയും പ്രീണനാരോപണവും നടത്താത്ത വെള്ളാപ്പള്ളി ഈഴവരടക്കമുള്ള പിന്നാക്ക- പട്ടിക വിഭാഗങ്ങളെ കബളിപ്പിച്ച് സംഘ്പരിവാര്‍ ബി.ജെ.പി ഫാഷിസ്റ്റ് ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പിന്നോട്ട് നയിക്കുന്ന നവോത്ഥാന നായക വേഷം കെട്ടിയാടി വര്‍ഗീയവിഷം ചീറ്റുകയാണ് ചെയ്യുന്നത്.

മുസ്ലിം പ്രീണനാരോപണങ്ങള്‍ക്ക് ഔദ്യോഗികമായും അനൗദ്യോഗികമായും പ്രതികരണമോ മറുപടിയോ പറയാതെ മൗനം അവലംബിച്ച് വോട്ടു ബാങ്ക് ലക്ഷ്യമിടുന്ന ഇടതു-വലതു മുന്നണിയും സര്‍ക്കാരും യഥാര്‍ത്ഥ സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും മെക്ക അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയുമാണ് ഇനിയും വെള്ളാപ്പള്ളിയെപ്പോലുള്ള കപട നേതാക്കളെ തിരിച്ചറിയാത്തതും തള്ളിപ്പറയാത്തതും എന്നതാണ് കേരള ജനതയെ അത്ഭുതപ്പെടുത്തുന്നതെന്നും അലി പറഞ്ഞു.

Advertisement
Next Article