ആപ്പിള്‍ എയര്‍പോഡുകളില്‍ ഇനി ക്യാമറയും
വളരെ ജനപ്രിയവും ചെലവേറിയതുമായ വയർലെസ് ഹെഡ്‌ഫോണുകളാണ് ആപ്പിൾ എയർപോഡുകൾ. അതിൻ്റെ നൂതനമായ നോയ്സ് കാൻസലേഷനും സ്പേഷ്യല്‍ ഓഡിയോ സംവിധാനവും, മികച്ച ശബ്ദ അനുഭവം എന്നിവ എയർപോഡുകളെ വേറിട്ടതാക്കുന്നു.എയർപോഡുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ആപ്പിൾ അനലിസ്റ്റ് മിങ് ചി കുവോയാണ് ഇക്കാര്യം അറിയിച്ചത്. ഈ എയർപോഡുകളുടെ ഉത്പാദനം മിക്കവാറും 2026-ൽ ആരംഭിക്കുമെന്നും കുവോ അറിയിച്ചു. എയർപോഡുകളിൽ ഇൻഫ്രാറെഡ് ക്യാമറ ഉണ്ടാകും. ഐഫോണിലും ഐപാഡിലും ഫെയ്‌സ് ഐഡിക്കായി നൽകിയിരിക്കുന്നതിന് സമാനമായ ക്യാമറയാണിത്.സ്പേഷ്യല്‍ ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ക്യാമറകള്‍ എയർപോഡുകളില്‍ സ്ഥാപിക്കുന്നത്. ഒപ്പം ആപ്പിളിന്റെ സ്പേഷ്യല്‍ കംപ്യൂട്ടിങ് സാങ്കേതിക വിദ്യകള്‍ക്കും ഉപകരിക്കും.വിഷൻ പ്രോ ഹെഡ്സെറ്റുകള്‍ക്ക് സമാനമായി അന്തരീക്ഷത്തില്‍ കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളിലൂടെ എയർപോഡുകള്‍ നിയന്ത്രിക്കാൻ ഈ ക്യാമറകളുടെ സഹായത്തോടെ സാധിക്കും. ഫോക്സ്കോമിനായിരിക്കും ആയിരിക്കും പുതിയ ഐആർക്യാമറ എയർപോഡുകളുടെ നിർമാണ ചുമതലയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.ഇൻഫ്രാറെഡ് സംവിധാനമുള്ള എയർപോഡുകളെ കുടാതെ, സ്മാർട്ട് ഗ്ലാസുകള്‍, സ്മാർട് റിങ്ങുകള്‍, ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പുകള്‍ എന്നിവയും ആപ്പിളിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.