രണ്ട് കേന്ദ്രമന്ത്രിമാര്‍ ജീവിച്ചിരിപ്പുണ്ടോ? വയനാട്ടിലെ ദുരിതബാധിതര്‍ നിങ്ങള്‍ക്കും സഹോദരങ്ങളല്ലേ
പത്തു രൂപ വാങ്ങിയെടുക്കാന്‍ കഴിയാത്ത നിര്‍ഗുണ മന്ത്രിമാര്‍
വയനാട്ടിലെ മുണ്ടക്കയിലും ചൂരല്‍ മലയിലും ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധി പേരാണ് മരണമടഞ്ഞത് നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് വീടും നഷ്ടപ്പെട്ടു ഒരു പട്ടണം അപ്പാടെ ഒലിച്ചു പോയപ്പോള്‍ അവിടെയുണ്ടായിരുന്ന കടകളും മറ്റും ഇല്ലാതെയായി അങ്ങനെ ജീവനുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്ത 200 ഓളം മനുഷ്യരുടെ കാര്യം തീരാനോവായി കേരളീയരില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ് പരമകാരുണികനായ നമ്മുടെ പ്രധാനമന്ത്രി ദുരന്തം ഉണ്ടായി നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ വയനാട്ടില്‍ എത്തി ദുരിതങ്ങളെല്ലാം നേരില്‍ കണ്ടതാണ് മടങ്ങിപ്പോവുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ ദുരിതബാധിതര്‍ക്ക് ഒപ്പം ഉണ്ടാകും എന്നു കൂടിയാണ് ഇപ്പോള്‍ വയനാട്ടില്‍ ദുരന്തം ഉണ്ടായ ശേഷം 77 ദിവസങ്ങള്‍ കടന്നുപോയി ദുരിതബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ കഴിയുന്നു എന്നതാണ് അവിടെനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും ഭീകരമായ ഒരു പ്രകൃതി ദുരന്തമായിരുന്നു വയനാട്ടില്‍ ഉണ്ടായത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദുരിതമുണ്ടാകുമ്പോള്‍ അതിന് സഹായവുമായി കോടി എത്തേണ്ടത് രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും അതുപോലെതന്നെ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും ആണ് ഭാഗ്യഹീനരായ വയനാട്ടിലെ ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം തികച്ചും അനാഥാവസ്ഥയില്‍ തുടരുന്നു എന്നതാണ് ഇപ്പോഴത്തെയും അവസ്ഥ
തൃശ്ശൂര്‍ ഇങ്ങോട്ട് തന്നാല്‍ ഞാന്‍ തൃശ്ശൂരിനെ മാത്രമല്ല കേരളത്തെ തന്നെ മാറ്റിമറിച്ചു കളയും എന്ന് വീരവാദം മുഴക്കിയ ഒരു സിനിമക്കാരന്‍ മന്ത്രി നമുക്കുണ്ട് ഏതൊക്കെയോ കാരണങ്ങളുടെ പേരില്‍ ഇടത് വലത് മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചുകൊണ്ട് വലിയ വിജയം നേടി ആഘോഷങ്ങള്‍ നടത്തി ഡല്‍ഹിയിലെത്തുകയും അവിടെനിന്ന് കേന്ദ്രമന്ത്രിയുടെ തലപ്പാവും വെച്ചുകൊണ്ട് കേരളത്തിലേക്ക് മടങ്ങി വരികയും ചെയ്ത ബിജെപിയുടെ നേതാവാണ് സിനിമക്കാരനായ സുരേഷ് ഗോപി എവിടെ ആര് കണ്ണീര് ഒഴുക്കിയാലും അവരുടെ അടുക്കല്‍ ഓടിയെത്തി സാന്ത്വനത്തിന്റെ വാക്കുകള്‍ പറഞ്ഞിരുന്ന സുരേഷ് ഗോപിയെ ഇപ്പോള്‍ മലയാളികള്‍ക്ക് കാണുവാന്‍ പോലും കിട്ടുന്നില്ല ലോട്ടറി അടിച്ചത് പോലെ എംപി പോലും അല്ലാത്ത അവസ്ഥയില്‍ കേന്ദ്രമന്ത്രി കസേര കിട്ടിയ മറ്റൊരു മലയാളിയാണ് ബിജെപിയുടെ നേതാവായ കേന്ദ്രമന്ത്രി ജോര്‍ജ് തോമസ് ഇദ്ദേഹം എന്തൊക്കെയോ ചെയ്തു കളയും എന്ന് വയനാട്ടില്‍ എത്തി പ്രസ്താവന നടത്തി മടങ്ങിപ്പോയതാണ് അദ്ദേഹത്തെയും പിന്നീട് കണ്ടിട്ടില്ല
തെരഞ്ഞെടുപ്പ് വിജയം നേടി ആര് അധികാരത്തില്‍ വന്നാലും അവരുടെ പ്രഥമ കടമ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുക എന്നതാണ് വയനാട്ടില്‍ സ്വാഭാവികമായ ദുരിതം അല്ല ജനങ്ങള്‍ക്ക് ഉണ്ടായത് പ്രകൃതി വരുത്തിയ ദുരിതമാണ് അവര്‍ അനുഭവിച്ചത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളും അവിടെ ഇപ്പോഴും കണ്ണീരൊഴുക്കി കഴിയുകയാണ് ഇത്രയും ദിവസവും കഴിഞ്ഞിട്ടും കിടക്കുവാന്‍ ഒരു വീട് താല്‍ക്കാലികമായി എങ്കിലും ദുരിതമാധിതര്‍ക്ക് കൈമാറുവാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല ആശ്വാസ ധനസഹായം എന്നൊക്കെ പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ഇതും ഫലപ്രദമായി മുന്നോട്ടു പോകുന്നില്ല കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരാണ് ഭരണം നടത്തുന്നത് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സിപിഎം എന്ന പാര്‍ട്ടിയാണ് ഈ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന സഖാക്കള്‍ക്ക് എല്ലാ കാലത്തും പിരിവ് ഒരു ഹരമാണ് വയനാടിന്റെ പേരിലും വ്യാപകമായി പാര്‍ട്ടി പിരിവ് നടത്തി എന്നാണ് പറഞ്ഞു കേള്‍ക്കുന്നത് ഈ പിരിച്ച തുക ഇതുവരെ എന്തായാലും വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരുടെ കൈകളില്‍ എത്തിയിട്ടില്ല
ദുരന്തം ഉണ്ടായ ശേഷം ഓടിയെത്തിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ പരിക്കേറ്റ കഴിഞ്ഞിരുന്ന ആള്‍ക്കാരെ ആശുപത്രിയില്‍ കണ്ട ശേഷം കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കുകയും ഒപ്പം ഉണ്ടാകും എന്ന് പറയുകയും ചെയ്ത ശേഷം വിമാനം കയറിപ്പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഇതുവരെ ശ്രമിച്ചിട്ടില്ല പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായ മറ്റു പല സംസ്ഥാനങ്ങള്‍ക്കും നൂറുകണക്കിന് കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ച ശേഷവും കേരളത്തിന് പത്തു രൂപയെങ്കിലും തരാന്‍ നരേന്ദ്രമോദി മുന്‍കൈ എടുത്തില്ല കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു ചടങ്ങിയെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാ രാമന്‍ പറഞ്ഞത് കേരളത്തിന്റെ സഹായം ഉടന്‍ തന്നെ അനുവദിക്കും എന്നാണ് ദുരന്തമുണ്ടായി 77 ദിവസത്തിന് ശേഷവും അനുവദിക്കും എന്ന് പറയാന്‍ അല്ലാതെ അനുവദിച്ചു എന്ന് പറയാന്‍ കേന്ദ്ര ധനകാര്യ മന്ത്രി പോലും തയ്യാറായിട്ടില്ല
ഭരണസമ്പ്രദായത്തിന്റെ ഭാഗം ആയി സാധാരണ ഇടയ്ക്കിടെ കേന്ദ്രമന്ത്രിസഭയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുക പതിവാണ് ഈ മന്ത്രിസഭാ യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു പ്രമാണിമാരും പങ്കെടുക്കാറുണ്ട് ഈ യോഗത്തില്‍ ചായ കുടിച്ചിരുന്ന പിരിയുന്നത് അല്ലാതെ ഏതെങ്കിലും ഒരു അവസരത്തില്‍ കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ പ്രകൃതിദുരന്തത്തിന് സഹായം അനുവദിക്കണം എന്ന് പറയാന്‍ രണ്ടു മന്ത്രിമാരില്‍ ആരും തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്
വയനാട്ടില്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ദുരന്തം നേരിട്ട് കാണുവാനും നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കാനും വരികയുണ്ടായി അവരും റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് ഇതിനിടയിലാണ് കേരളം 229 കോടി രൂപയുടെ അടിയന്തര സഹായം വേണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരള സര്‍ക്കാരും വിവിധ വകുപ്പുകളും തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ 1200 കോടി രൂപ വേണം എന്ന് കേന്ദ്രത്തെ അറിയിച്ചതാണ് ഇതെല്ലാം കഴിഞ്ഞിട്ടും കേന്ദ്രത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്
കഴിഞ്ഞദിവസം കേരള നിയമസഭയില്‍ വയനാട് ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഒരു പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നു ഈ പ്രമേയത്തെ ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും ഒരുപോലെ പിന്താങ്ങുകയും ചെയ്തു എന്നാല്‍ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയോ ധനകാര്യ മന്ത്രിയോ കേന്ദ്രത്തിനെതിരെ ഒരു വാക്കും ഉച്ചരിച്ചില്ല പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല ഇത് വ്യക്തമാക്കുന്നത് വേറെ ചില രാഷ്ട്രീയ സംഭവവികാസങ്ങളുടെ പിന്നാമ്പുറ കാര്യങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പട്ടികയില്‍ പെട്ടു കിടക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ വഴി രഹസ്യബന്ധം ഉണ്ടാക്കി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി തടി തപ്പി കഴിയുകയാണ് പിണറായി വിജയന്‍ അങ്ങനെയുള്ള പിണറായി വിജയന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ നാക്ക് അനങ്ങില്ല
കേരളത്തിലെ പിണറായി ഭരണം ജനദ്രോഹ ഭരണത്തിന്റെ തുടര്‍ച്ചയാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ വിലയിരുത്തല്‍ ആയിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുഴുവന്‍ ജനങ്ങളും ഭരണത്തിനെതിരെ വിധിയെഴുതിയപ്പോള്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങുന്ന ഫലമാണ് ഉണ്ടായത് ഇതിനുശേഷം പലതരത്തിലുള്ള തെരഞ്ഞെടുപ്പ് ഫല ചര്‍ച്ചകളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിന്റെ രഹസ്യം സിപിഎം വോട്ട് മറിച്ചതാണ് എന്നവരെ പറയപ്പെടുന്നുണ്ട് ഏതായാലും ഏത് വിധത്തില്‍ ആയാലും കേരളത്തില്‍ നിന്നും രണ്ട് ബിജെപി നേതാക്കള്‍ നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ മന്ത്രിമാരാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഭീകരമായ പ്രകൃതി ദുരന്തം നടക്കുകയും അതില്‍ പെട്ട നൂറുകണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും ജീവിത ദുരിതവുമായി കഴിയുകയും ചെയ്യുമ്പോള്‍ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുവാന്‍ ശ്രമിക്കാത്ത ഈ കേന്ദ്രമന്ത്രിമാര്‍ ദയവുചെയ്ത് മലയാളികളെ കുറിച്ചും കേരളീയരെക്കുറിച്ചും ഇനിയെങ്കിലും മിണ്ടാതിരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്