പുതിയ ജേഴ്‌സി പുറത്തു വിട്ട് അർജന്റീന
11:26 AM Mar 14, 2024 IST | Online Desk
Advertisement
അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിനായുള്ള പുതിയ ജേഴ്സി പുറത്തിറക്കി. പ്രൊമോഷണല്‍ വീഡിയോയിലൂടെ ആണ് അർജന്റീന പുതിയ ജേഴ്സി ആരാധകർക്കായി പുറത്തുവിട്ടത്. അഡിഡാസ് ആണ് കിറ്റ് ഒരുക്കുന്നത്. അഡിഡാസും ഔദ്യോഗിക അർജൻ്റീന അക്കൗണ്ടും ചേർന്നാണ് പ്രൊമോഷണല്‍ വീഡിയോ തയ്യറാക്കിയിരിക്കുന്നത്. ലയണല്‍ മെസ്സി, പൗലോ ഡിബാല, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവരെല്ലാം വീഡിയോയില്‍ ഉണ്ട്. 100 ദിവസത്തില്‍ താഴെ മാത്രമാണ് കോപ്പ അമേരിക്ക മത്സരത്തിനായുള്ളത്. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് അർജന്റീന.
Advertisement