മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണ് കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മുഖ്യമന്ത്രിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്റെ നാടാണെന്ന് പറഞ്ഞു.പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തന്നെ നേരില്‍വന്നു കണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ താന്‍ തുടങ്ങിയിരുന്നെന്നും അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മര്‍ദം ഉണ്ടായതെന്നും ഗവര്‍ണര്‍ ആരോപിച്ചു. താന്‍ റബര്‍ സ്റ്റാംപല്ലെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ബില്ലുകള്‍ ഒരു മണിക്കൂറു പോലും പിടിച്ചുവയ്ക്കാറില്ലെന്നും പറഞ്ഞു.