Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ കളക്ടര്‍

04:08 PM Jul 17, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ തൃശ്ശൂര്‍ കലക്ടര്‍. കലക്ടറായിരുന്ന വി.ആര്‍. കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമീഷണറുമാണ്.2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി.കലക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ്കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍,ഡെവല്പ്‌മെന്റ് കമീഷണര്‍ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Advertisement

കണ്ണൂര്‍ അസി.കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസി.സെക്രട്ടറി, ഒറ്റപ്പാലം സബ്കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍,പാലക്കാട് മെഡിക്കല്‍ കോളജ് സ്പെഷ്യല്‍ ഓഫീസര്‍, മാനന്തവാടി സബ്കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഡെവല്പ്‌മെന്റ് കമീഷണര്‍ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ലോക കേരള സഭ ഡയറക്ടര്‍ , സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍ , ഹൗസിംഗ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി,ലേബര്‍ കമീഷണര്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഒറ്റപ്പാലം സബ്കലറായിരിക്കേ റീ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് 250 ലധികം വീടുകള്‍ വെച്ചു നല്‍കിയ പ്രവര്‍ത്തനങ്ങള്‍, ഒറ്റപ്പാലം നഗര വികസനവുമായി ബന്ധപ്പെട്ട് റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതും, ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റുവികസനപ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ലഭ്യമാക്കിയ നടപടി.

അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദര്‍ശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈല്‍ കണക്ടിവിറ്റി, വൈദ്യുതി കണക്ഷന്‍, റോഡ്, കളിസ്ഥലം, തുടങ്ങിയവ ഉറപ്പാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലക്കാട് ജില്ലാ കോവിഡ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ നടത്തിയ ഓക്‌സിജന്‍ വാര്‍റൂം,കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ ഏകോപനം ഏറ്റെടുത്തു.

ലോക്ക് ഡൌണ്‍ സമയത്തു അഥിതി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്‌നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകള്‍, സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറിയായിരിക്കെ ,ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നൂറ് സീറ്റുകള്‍ ഉറപ്പാക്കി ഇടുക്കി മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ മിഷന്‍ അഫിലിയേഷന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി.കൊക്കയാര്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കോവിഡ് കാലത്തിനു ശേഷമുള്ള ശബരിമല തീര്‍ത്ഥാടനം മികച്ച രീതിയില്‍ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്. കൊല്ലം ടി.കെ.എം എഞ്ചീനിയറിങ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് ബിരുദം കരസ്ഥമാക്കി.

പര്‍വതാരോഹകന്‍ കൂടിയാണ് അര്‍ജ്ജുന്‍ പാണ്ഡ്യന്‍. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എല്‍ബ്രസ്,ഹിമാലയസാനുക്കളിലെ നണ്‍, ദ്രൗ പദി കാ ദണ്ട കൊടുമുടികള്‍ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോര്‍ട്‌സ്മാന്‍ പുരസ്‌കാരം ലഭിച്ചു.പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.

Advertisement
Next Article