Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡം' സെപ്തംബര്‍ 12ന് തിയേറ്ററുകളില്‍

04:33 PM Sep 03, 2024 IST | Online Desk
Advertisement

കൊച്ചി: ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച്, ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡം'ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ചിത്രം തിയറ്ററുകളിലെത്തും. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertisement

ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ടീസറിന് പിന്നാലെ ജഗദീഷ്, അശോകന്‍, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 'സുമദത്തന്‍' എന്ന കഥാപാത്രമായ് ജഗദീഷും 'ശിവദാസന്‍' എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ 'സുധീര്‍'നെയാണ് 'ഋതു' ഫെയിം നിഷാന്‍ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലൂടെ നീണ്ട കാലയളിവിനൊടുവില്‍ നിഷാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാഗമായ നിഴല്‍കള്‍ രവി തീര്‍ത്തും ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'അമൃത് ലാല്‍' എന്നാണ് നിഴല്‍കള്‍ രവിയുടെ കഥാപാത്രത്തിന്റെ പേര്. 'ഇടുക്കി ഗോള്‍ഡ്' എന്ന ചിത്രത്തിലൂടെ അഭിയത്തിലേക്ക് ചുവടുവെച്ച താരമാണ് ഷെബിന്‍ ബെന്‍സണ്‍. ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരം ഈ ചിത്രത്തില്‍ 'പ്രശോഭ്' എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Advertisement
Next Article