Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍: സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

01:05 PM Jan 10, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25ന് ആരംഭിക്കും. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്.

Advertisement

സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെ, നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ഗവര്‍ണര്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനങ്ങള്‍ വിയോജിപ്പ് അറിയിച്ച് മുന്‍പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വായിച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വിവിധ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും.

Advertisement
Next Article