For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രതീക്ഷ: രമേശ് ചെന്നിത്തല

'യുഡിഎഫ് 20 സീറ്റ് നേടും'
വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രതീക്ഷ  രമേശ് ചെന്നിത്തല
Advertisement

വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് 20 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധതയോടുള്ള ജനങ്ങളുടെ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കും.

Advertisement

അതേസമയം ഇ പി ജയരാജനെ കുറ്റപ്പെടുത്താൻ കഴിയില്ലയെന്നും മുഖ്യമന്ത്രിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജയരാജൻ മുഖ്യമന്ത്രി അറിയാതെ ഒന്നും ചെയ്യില്ല എന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര കേരളത്തിൽ സജീവമായി നിലനിൽക്കുന്നു. ബിജെപി സിപിഎമ്മുമായി ഡീൽ ഉണ്ടാക്കി എന്നും എന്നാൽ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കില്ല എന്നും ചെന്നിത്തല പ്രതികരിച്ചു.

Tags :
Author Image

മണികണ്ഠൻ കെ പേരലി

View all posts

Advertisement

.