അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി
11:57 AM Sep 17, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
Advertisement
ഡല്‍ഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്. കെജ്രിവാളിാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. കെജ്രിവാളിന്റെ പിന്‍ഗാമിയായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേര് അതിഷിയുടെതായിരുന്നു. മദ്യനയക്കേസില്‍ കെജ്രിവാള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയായിരുന്നു പാര്‍ട്ടിയെയും സര്‍ക്കാറിനെയും നയിച്ചത്.
Next Article