Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ നടപ്പാക്കിയ ആസൂത്രണമെന്നു നേതാക്കൾ

01:11 PM Dec 23, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിൽ നടത്തിയ ഡിജിപി മാർച്ചിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ
ക്കു നേരേ ന‌ടന്ന പൊലീസിന്റെ വധശ്രമത്തിനു പിന്നിൽ ഉന്നത തല ​ഗൂഢാലോചന ഉണ്ടായെന്ന് കോൺ​ഗ്രസ് നേതാക്കൾ. നേതാക്കൾ പ്രസം​ഗിച്ചുകൊണ്ടു നിൽക്കുന്ന വേദിയിലേക്ക് ഷെല്ലെറിഞ്ഞത് അവരെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയാണ് അതിന് ഉത്തരവാദിയെന്നും സുധാകരൻ ആരോപിച്ചു.
ഉന്നത നേതാക്കൾ പ്രസം​ഗിക്കുമ്പോൾ അവർക്കു നേരേ കണ്ണീർ വാതകഷെൽ എറിഞ്ഞ സംഭവം രാജ്യത്തു തന്നെ ഇതാദ്യമാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം ശശി തരൂർ എംപി. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കയാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പൊലീസിനു തനിച്ച് ഉന്നത നേതാക്കളെ ആക്രമിക്കാനുള്ള തീരുമാനമെടുക്കാനാവില്ല. ഇതിനെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്ന് കെപിസിസി ആസ്ഥാനത്ത് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊളിഞ്ഞു പാളീസായിപ്പോയ നവകേരള സദസിന്റെ ജാള്യത മറയ്ക്കാൻ കോൺ​ഗ്രസുകാർക്കു നേരേ മർദന മുറ അഴിച്ചുവിട്ടിരിക്കയാണ് പൊലീസ്. എന്ന് കെ. മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ. മുരളീധരൻ എംപി, അൻവർ സാദത്ത് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയ മുതിർന്ന നേതാക്കൾക്കു നേരേയാണ് പൊലീസ് കണ്ണീർ വാതക ഷെൽ എറിഞ്ഞുത്. നേതാക്കളുടെ തൊട്ടടുത്തു വീണു പൊട്ടി, നിരവധി പേർക്കു പരുക്കേറ്റു.

Advertisement

Advertisement
Next Article