കത്വയില്‍ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്
06:49 PM Jul 08, 2024 IST | Online Desk
Advertisement
ജമ്മു: ജമ്മുകാശ്മീരിലെ കത്വയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. രണ്ട് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.ബദേനോട്ട ഗ്രാമത്തിലാണ് സംഭവം. സൈന്യം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു
ആക്രമണത്തിന് പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെ 9 കോര്‍പ്‌സിന്‍റെ കീഴിലാണ് ഈ പ്രദേശം.
Advertisement