പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഐ നേതാവിനെതിരെ പോക്സോ കേസ്
02:57 PM Jan 11, 2025 IST | Online Desk
Advertisement
തിരുവനന്തപുരം∙ സിപിഐ നേതാവ് അമ്പലത്തറ സ്വദേശി വിഷ്ണു ബാബുവിനെതിരെ പോക്‌സോ കേസ്. പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിയിലാണ് വിഴിഞ്ഞം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ വിഴിഞ്ഞം മുല്ലൂരിലെ വീട്ടില്‍വച്ച് വിഷ്ണു പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ സഹോദരനെതിരെ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചിരുന്നു. തുടർന്ന് വിഷ്ണുവിന്റെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും അടുപ്പത്തിലായി. ഇതിനിടെയാണ് സംഭവം ഉണ്ടായത്. പെൺകുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
Advertisement