For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'മകനേ മടങ്ങി വരൂ' ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്റിന് മറുപടി നല്‍കി ബേസില്‍ ജോസഫ്

04:06 PM Feb 27, 2024 IST | Online Desk
 മകനേ മടങ്ങി വരൂ  ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്റിന് മറുപടി നല്‍കി ബേസില്‍ ജോസഫ്
Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്റ്. ദിവസങ്ങള്‍ക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താല്‍ മാത്രമേ പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി കുട്ടികള്‍ എത്തിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയില്‍ നിന്നാണ് ട്രെന്റ് ആരംഭിച്ചത്. പിന്നീട് ടൊവിനോയിലും എത്തി. 'പോയി പഠിക്ക് മോനേ 'എന്നായിരുന്നു നടന്റെ മറുപടി.

Advertisement

ഇത്തവണ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനാണ് നറുക്ക് വീണിരിക്കുന്നത്. കാനഡയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി വരണമെങ്കില്‍ ബേസില്‍ ജോസഫ് കമന്റ് ചെയ്യണമെന്നായിരുന്നു യുവാവ് വിഡിയോയില്‍ പറഞ്ഞത്. മോട്ടി ലാല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

'കാനഡയില്‍ വന്നിട്ട് ആറ് വര്‍ഷമായി. ബേസില്‍ ജോസഫ് ഈ വിഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യും. ഒരു തിരിച്ചു വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു' എന്നാണ് വിഡിയോയില്‍ പറഞ്ഞത്. ഇപ്പോഴിതാ റീലിന് കമന്റുമായി ബേസില്‍ എത്തിയിരിക്കുകയാണ്. 'മകനേ മടങ്ങി വരൂ' എന്നായിരുന്നു നടന്റെ കമന്റ്. ഇന്‍സ്റ്റഗ്രാം റീലിനൊപ്പം ബേസിലിന്റെ മറുപടിയും വൈറലായിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് കമന്റിന് കിട്ടിയിരിക്കുന്നത്.

ഫാലിമി ആണ് ബേസില്‍ ജോസഫിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജഗദീഷ് , മഞ്ജു പിള്ള എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഗുരുവായൂര്‍ അമ്പല നടയില്‍, അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Author Image

Online Desk

View all posts

Advertisement

.