Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയോടുള്ള ആദരവ് പ്രകടപ്പിച്ച് ബി സി സി ഐ

12:38 PM Dec 15, 2023 IST | Online Desk
Advertisement

കരിയറില്‍ ധോണി ധരിച്ച ഏഴാം നമ്പര്‍ ജഴ്‌സി ബി സി സി ഐ പിന്‍വലിച്ചു. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്‍കിയ നായകനുമാണ് മഹേന്ദ്ര സിംഗ് ധോണി. മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്‌സിയും ആദര സൂചകമായി ബി സി സി ഐ പിന്‍വലിച്ചിരുന്നു.ഇന്ത്യന്‍ താരം ഷാര്‍ദൂല്‍ താക്കൂര്‍ 10-ാം നമ്പര്‍ ജഴ്‌സി കുറച്ചു കാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ 10-ാം നമ്പര്‍ ജഴ്‌സി സച്ചിനോടൊപ്പം വിരമിച്ചതായി ബി സി സി ഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്‌സികള്‍ ലഭ്യമാണെന്നും ബി സി സി ഐ വ്യക്തമാക്കി.

Advertisement

Advertisement
Next Article