Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്രിസ്തുമസ് ആഘോഷങ്ങളില്ലാതെ ബത്‌ലഹേം

11:16 AM Dec 25, 2023 IST | Online Desk
Advertisement

ടെല്‍ അവീവ്: ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ യേശു പിറന്ന ബത്ലഹേമില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ കൂട്ടക്കുരുതി തുടരുന്ന ഗാസയില്‍ നിസഹായതയും നിലവിളിയും മാത്രമുള്ളപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ് ബത്ലഹേം. ദിവസങ്ങളോളം തുടരുന്ന തിരുപ്പിറവി ആഘോഷങ്ങള്‍ ഒഴിവാക്കി. സംഗീതമോ അലങ്കാരങ്ങളോ ഇല്ല. കരോളില്ല. മധുരം വിതരണം ചെയ്യുന്ന സാന്താക്ലോസില്ല. എങ്ങും പ്രാര്‍ത്ഥന മാത്രം.

Advertisement

ആയിരങ്ങള്‍ എത്താറുള്ള ബത്ലഹേമിലെ ചര്‍ച്ച് ഒഫ് നേറ്റിവിറ്റിയും പരിസരവും വിജനമായി കിടക്കുകയാണ്. ഗാസയിലെ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബത്ലഹേം ഇവാഞ്ചലിക്കല്‍ ലുഥറന്‍ ചര്‍ച്ച് പാസ്റ്റര്‍ റവ. ഡോ. മുന്‍തര്‍ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കില്‍ ഗാസയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയിലാകുമെന്നും മുന്‍തര്‍ ഐസക് ചൂണ്ടിക്കാട്ടി.ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 8000ത്തോളം പേര്‍ കുട്ടികളാണ്. 53,688 പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നും സംശയമുള്ളതായി മന്ത്രാലയം കൂട്ടിചേര്‍ത്തു.

ഗാസ സിറ്റിയില്‍ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഇസ്സാം അല്‍ മുഗ്‌റബിയും കുടുംബവും കൊല്ലപ്പെട്ടു. സംഭവത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ നടുക്കം പ്രകടിപ്പിച്ചു. 75 ദിവസത്തിനിടെ 136 യു.എന്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഗസ്സയില്‍ ജീവന്‍ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. യു.എന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍നാശമാണിത്. ജീവന്‍ പണയംവെച്ചും ഗസ്സയില്‍ രക്ഷാദൗത്യം തുടരുന്നവര്‍ക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.

ഗാസയുടെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങി. ജബാലിയ, ബുറൈജ് എന്നിവിടങ്ങളില്‍ വ്യോമാക്രമണവും ശക്തമാണ്. ഗസ്സയിലെ പുതിയ സംഭവ വികാസങ്ങള്‍ സംബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഗാസ മുനമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 152 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലുമാണ് ഇപ്പോള്‍ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്.യു.എന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍നാശമാണിത്. ജീവന്‍ പണയംവെച്ചും ഗാസയില്‍ രക്ഷാദൗത്യം തുടരുന്നവര്‍ക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.

ഗാസയുടെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങി. ജബാലിയ, ബുറൈജ് എന്നിവിടങ്ങളില്‍ വ്യോമാക്രമണവും ശക്തമാണ്. ഗസ്സയിലെ പുതിയ സംഭവ വികാസങ്ങള്‍ സംബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഗാസ മുനമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 152 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലുമാണ് ഇപ്പോള്‍ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisement
Next Article