പ്രവാസികൾക്കാശ്വാസമായി ബയോമെട്രിക് സമയപരിധി നീട്ടി
കുവൈറ്റ് സിറ്റി : രാജ്‌ജ്യത്ത് വിദേശികൾക്കും സ്വദേശികൾക്കും ബയോ മെട്രിക് രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. സ്വദേശികൾക്കു സെപ്തംബർ 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയുമായാണ് സമയ പരിധി ദീർഘിപ്പിച്ചിരിക്കുന്നത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ബഹു. ഷേഖ് ഫഹദ് അൽ യൂസഫ് അൽ സബയുടെ നിർദേശത്തെ തുടർന്നാണ് സമയ പരിധി ദീർഘിപ്പിച്ചതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ജൂൺ ഒന്നിന് മുൻപേ ബയോ മെട്രിക് രേഖകൾ സമർപ്പിക്കണമെന്ന് നിർദേശത്തെ തുടർന്ന് സഹേൽ ആപ്പ്, മെറ്റാ പ്ലാറ് ഫോം വഴി അപ്പോയ്ന്റ്മെന്റ് ലഭിക്കാതെ വന്ന പ്രവാസി സമൂഹം കടുത്ത അനിശ്ചിതത്വത്തിലായിരുന്നു. ഡാറ്റ സ്വീകരിക്കുന്നതിനുള്ള സെന്ററുകൾ പരിമിതമായതിനെ തുടർന്നാണ് ബന്ധപ്പെട്ട ആപ്പ് വഴിയുള്ള അപ്പോയ്ന്റ്മെന്റ്കൾക്കായി തിരക്ക് വർധിച്ചത്. തിയ്യതി നീട്ടിയതോടെ പ്രവാസി സമൂഹത്തിനു വലിയ ആശ്വാസമായിരിക്ക യാണ് .