ജോ ബൈഡൻ- ഷീ ജിൻപിംഗ് കൂടിക്കാഴ്ച നാളെ
സാൻഫ്രാൻസിസ്‌കോ: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നിർണായക കൂടിക്കാഴ്ച. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളുംകൂടിക്കാണുന്നത്.
ബുധനാഴ്ച സാൻഫ്രാൻസിസ്‌കോയിലാണ് യോഗം. ഈയാഴ്ച നടക്കുന്ന അപെക് ഉച്ചകോടിക്കിടെ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുനേതാക്കളുടെയും കൂടിക്കാഴ്ച അപെക് ഉച്ചകോടിയുടെ ഭാഗം മാത്രമാണ്. ഇസ്രായേൽ വിഷയം ചർച്ച ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ ലോകം മുഴുവൻ ഇവരുടെ കൂടിക്കാഴ്ച ഉറ്റുനോക്കുകയാണ്. 2021 ജനുവരിയിൽ ബൈഡൻ അധികാരമേറ്റ ശേഷം ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്തോനേഷ്യയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.