പക്ഷിപ്പനി; ആലപ്പുഴ ജില്ലയിലെ 3 പഞ്ചായത്തുകളിലെ 34,033 പക്ഷികളെ കൂടി കൊന്നൊടുക്കും
03:28 PM Jun 25, 2024 IST
|
ലേഖകന്‍
Advertisement
Advertisement
ആലപ്പുഴ: പക്ഷിപ്പനി ഭീതി അവസാനിക്കാതെ ആലപ്പുഴ ജില്ല. രോഗബാധയെ കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം 27ന് എത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ആലപ്പുഴ ജില്ലയിലെ 3 പഞ്ചായത്തുകളിലെ 34,033 പക്ഷികളെ കൊന്നൊടുക്കും. പക്ഷിപ്പനി ബാധ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയതോടെയാണ് പഠനത്തിനായി സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.
തൈക്കാട്ടുശേരി, വയലാർ, ചേന്നംപള്ളിപ്പുറം പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുക. രോഗബാധ ഉണ്ടായ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ഇന്നും നാളെയുമായി പക്ഷികളെ കൊന്നൊടുക്കും.
Next Article