For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വമ്പൻ ബെർത്‍ഡേ സർപ്രൈസ്! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി, പുതിയ സിനിമയോ അതോ പരസ്യമോ? സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾ

09:35 AM Sep 07, 2023 IST | Veekshanam
വമ്പൻ ബെർത്‍ഡേ സർപ്രൈസ്  ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി  പുതിയ സിനിമയോ അതോ പരസ്യമോ  സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾ
Advertisement

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ 72-ാം ജന്മദിനം ഇന്ന് ആഘോഷിക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍‍ഡേ സ‍‍‍ര്‍പ്രൈസ് തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫെൻസിംഗ് മത്സരത്തിന്‍റെ ജഴ്സിയും ഹെൽമറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്‍റേതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍ തുടങ്ങിയിരിക്കുന്നത്. 'തൂഷെ' എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്.

Advertisement

ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാൽ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും ഒരു ബ്രാൻഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇതോടെയാണ് ഏവർക്കും സംശയം ഉടലെടുത്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ ബ്രാൻഡിന്റെ പരസ്യ ചിത്രത്തിന്‍റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്‍റുകളിലൂടെ ചോദിച്ചിരിക്കുന്നത്. ഏതായാലും ജന്മദിന തലേന്ന് തന്നെ സോഷ്യൽമീഡിയയിലാകമാനം ഈ ലുക്ക് ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തേയും പോലെ ഇക്കുറിയും ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലോകമെമ്പാടും രക്തദാനം നടക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയിന്‍റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 25,000 രക്തദാനമാണ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്നത്. കൂടാതെ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയായ 'കണ്ണൂർ സ്കോഡി'ന്‍റെ ട്രെയിലറും ഇന്ന് പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ 'ബിലാലി'ന്റെയും ബ്രഹ്മയുഗത്തിന്റെയും അപ്‍ഡേറ്റുണ്കൾ ഉണ്ടാവുമെന്ന അഭ്യൂഹവും ആരാധകർക്കിടയിലുണ്ട്. ഏതായാലും ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയതാരം പങ്കുവെച്ച ഫെൻസിംഗ് ലുക്ക് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

Tags :
Author Image

Veekshanam

View all posts

Advertisement

.