മോക് പോളിൽ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
02:07 PM Apr 18, 2024 IST | Online Desk
Advertisement
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ മോക് പോളിനിടെ കാസർഗോഡ് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
Advertisement
വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. മോക് പോളിനിടെ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഈ വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കുകയായിരുന്നു.