Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെണ്‍വാണിഭക്കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

06:15 PM Feb 23, 2024 IST | Veekshanam
Advertisement

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പെണ്‍വാണിഭക്കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബംഗാളിലെ പ്രമുഖ ബിജെപി നേതാവായ സബ്യസാചി ഘോഷാണ് അറസ്റ്റിലായത്. ഹൗറയിലെ സങ്ക്രെയിലിലെ തന്റെ സ്വന്തം ഹോട്ടലില്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ഇയാൾ പെണ്‍വാണിഭം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹോട്ടലില്‍ നിന്ന് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്യുകയും ഇരകളായ അഞ്ചു പെണ്‍കുട്ടികളെ രക്ഷിക്കുകയും ചെയ്‌തെന്ന് ഹൗറ പൊലീസ് അറിയിച്ചു.

Advertisement

സന്ദേശ്ഖാലിയിലെ ലൈംഗീകാതിക്രമ വിഷയത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി നിരന്തരം ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. സബ്യസാചി ഘോഷിന്റെ അറസ്റ്റ് വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരേ സൈബര്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Tags :
Politics
Advertisement
Next Article