For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്

07:31 PM Nov 04, 2024 IST | Online Desk
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്
Advertisement

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷാണ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. കേരളത്തില്‍നിന്ന് പാർട്ടിയുടെ പേരില്‍ മന്ത്രി പദവിയിലെത്തിയവരില്‍ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്നും ഒരുപാട് പേർ ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണമെന്നും റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisement

സ്വന്തം പ്രവൃത്തികള്‍കൊണ്ടാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണം. പാർട്ടി പ്രവർത്തകരെ കേള്‍ക്കാനുള്ള നല്ല മനസ്സുണ്ടാവട്ടെ എന്നും വിമർശനമുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാർട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.