Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യം; പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു; കോൺഗ്രസ്

05:10 PM Mar 21, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: കേ­​ന്ദ്രസ​ര്‍­ക്കാ­​രി­​നെ­​തി­​രെ വി­​മ​ര്‍­​ശ­ന­​വു­​മാ­​യി കോ​ണ്‍­​ഗ്ര​സ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. സർക്കാരിന്റെ ചെലവിൽ ബിജെപി പരസ്യമേഖല കയ്യടക്കി. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എ­​ഐ­​സി­​സി ആ­​സ്ഥാ​ന­​ത്ത് ന­​ട­​ന്ന വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ലായിരുന്നു ഖാർഗെയുടെ പ്രതികരണം. സോണിയ ഗാന്ധി രാഹുൽ ഗാന്ധിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisement

തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ഖ്യാ­​പ­​ന­​ത്തി­​ന് മൂ­​ന്നാ​ഴ്­​ച മു­മ്പ് നാ­​ല് ബാ­​ങ്കു­​ക­​ളി​ലാ­​യു­​ള്ള കോ​ണ്‍­​ഗ്ര­​സി­​ന്‍റെ 11 അ­​ക്കൗ­​ണ്ടു­​ക​ള്‍ മ­​ര­​വി­​പ്പി​ച്ചു. ഇ­ത്ത­ര­ത്തി​ല്‍ പാ​ര്‍­​ട്ടി നി­​ക്ഷേ­​പ­​ത്തി​ല്‍­​നി­​ന്ന് 115 കോ­​ടി രൂ­​പ ആ­​ദാ­​യനി­​കു­​തി വ­​കു­​പ്പ് ത­​ട്ടി­​യെ­​ടു​ത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ബോണ്ടുകളിലൂടെ ബിജെപി പണം സമാഹരിക്കുന്നുവെന്നും അധികാരത്തിലിരിക്കുന്നവർ എല്ലാ സംവിധാനങ്ങളും കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയ ഖർഗെ ആയിരകണക്കിന് കോടി രൂപ ബിജെപി ബോണ്ടിലൂടെ സ്വന്തമാക്കിയെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അപകടകരമായ കളി കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

Tags :
featuredPolitics
Advertisement
Next Article