യുപി ബിജെപിയില്‍ പൊട്ടിത്തെറി; യോഗി മന്ത്രിസഭയിൽ ഭിന്നത രൂക്ഷം
02:07 PM Jul 18, 2024 IST
|
Online Desk
Advertisement
ഉത്തര്‍പ്രദേശ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ഉത്തർപ്രദേശ് ബിജെപിയിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നതയ്ക്കു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഭുപേന്ദ്ര സിങ് ചൗധരി രാജിഭീഷണി മുഴക്കി. പ്രശ്നം ഗുരുതരമായതോടെ ആഭ്യന്തര മന്ത്രി അമിത്ഷാ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തി.
Advertisement
Next Article