Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നെടുമങ്ങാട് എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം: കോളേജ് ഉടമയുടേതെന്ന് സംശയം

02:05 PM Dec 31, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പി എ അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കോളേജ് വളപ്പിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് ഇന്നുരാവിലെ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് വിവരം.

Advertisement

കെട്ടിടത്തിലെ ഹാളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. താഹയുടെ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണും സമീപത്തുനിന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. താഹയ്ക്ക് കടബാദ്ധ്യതയുള്ളതായി വിവരമുണ്ട്. കടം നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് ചിലര്‍ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയതായി സമീപവാസികള്‍ പറഞ്ഞു. പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്

Tags :
featuredkeralanews
Advertisement
Next Article