കടലിൽ കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
10:38 AM Mar 07, 2024 IST | ലേഖകന്‍
Advertisement
ചെട്ടികുളം: കോഴിക്കോട് എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. കടലിൽ കുളിക്കുനിടെയായിരുന്നു സംഭവം. കടലിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ തിരയിൽ അകപ്പെടുകയായിരുന്നു. രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തി. തുടർന്ന് കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്താൻ സാധിച്ചത് .
Advertisement