Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടി പി വധക്കേസ് പ്രതിയുടെ വീടിനു സമീപം ബോംബ് സ്‌ഫോടനം

12:28 PM Feb 28, 2024 IST | Online Desk
Advertisement

പാനൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 12-ാം പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.പി. ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്‌ഫോടനം. ഇന്നലെ രാത്രി 11.35 ഓടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്.

Advertisement

വീടിനു സമീപത്തെ ഇടവഴിയിലാണ് സ്‌ഫോടനം നടന്നത്. സംഭവമറിഞ്ഞ് കൊളവല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.ടി.പി വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിന് ഇന്നലെയാണ് ഹൈകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ആവശ്യമായ തനിക്ക് നില്‍ക്കാനോ നടക്കാനോ സാധിക്കില്ലെന്ന് ശിക്ഷ വിധിക്കും മുമ്പ് ജ്യോതി ബാബു കോടതി മുമ്പാകെ പറഞ്ഞിരുന്നു. 'വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ഇടതുകണ്ണിന്റെ കാഴ്ചയും കുറഞ്ഞുവരുകയാണ്. വൃക്കരോഗവും ഹൃദ്രോഗവുമുള്ള തന്റെ ഒരു കാലിന് ബലക്ഷയമുണ്ട്. ഭാര്യക്കും വൃക്കരോഗം തുടങ്ങിയിട്ടുണ്ട്. പേശികള്‍ക്ക് ബലക്ഷയമുള്ള മകന്‍ ചികിത്സയിലാണ്. 20 വയസ്സുള്ള മകളുമുണ്ട്. അനുജന്‍ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബവും അവര്‍ക്കൊപ്പമാണ്. തന്റെ സാന്നിധ്യമുണ്ടായാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടുകാരെ സംരക്ഷിക്കാനാകും' -ജ്യോതിബാബു കോടതിയില്‍ പറഞ്ഞു.

Advertisement
Next Article