For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കടമെടുപ്പ് പരിധി ; കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും

10:46 AM Feb 15, 2024 IST | Online Desk
കടമെടുപ്പ് പരിധി   കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും
Advertisement

ഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും.വൈകുന്നേരം നാല് മണിക്കാണ് യോഗം.ധനമന്ത്രിയുടെ നേതൃത്വത്തില്‍ നാലംഗ സമിതി ആണ് ചര്‍ച്ച നടത്തുക.കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്.

Advertisement

ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ.ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

Author Image

Online Desk

View all posts

Advertisement

.